ചില വാര്‍ത്തകള്‍ നമ്മളെ ഇരുത്തി ചിന്തിപ്പിക്കും, അങ്ങനൊരു വാര്‍ത്തയാണ് അറിയാതെ വീണ്ടും ഇന്ന് കണ്ണില്‍ പെട്ടത്.
"മകന്‍ അമ്മയെ 15 ദിവസം വീടിന്റെ മുറിക്കുള്ളില്‍ പൂടിയിട്ടു"
ഇത്രയും പ്രബുദ്ധമായ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും ഇങ്ങനൊരു വാര്‍ത്ത കേള്‍ക്കേണ്ടി വരുന്നു എന്നത് തന്നെ നാമെല്ലാവര്‍ക്കും നാണക്കേടാണ്.
നൂറു ശതമാനം സാക്ഷരരായ നമ്മുടെ മനസ്സിലെന്തേ സ്നേഹത്തിന്റെയും കരുണയുടെയും ഒരു കണിക പോലും ഇല്ലാതായിപ്പോകുന്നത്?
പത്തു മാസം ചുമന്നു, നൊന്തു പ്രസവിച്ച്, പോറ്റി വളര്‍ത്തിയ സ്വന്തം അമ്മയോട് ഇത്തരം ക്രൂര കൃത്യം ചെയ്യാന്‍ പോലും മടിയില്ലാത്തവരായി മലയാളി എന്നാണു അധപ്പതിച്ചത്?
ഏതു ഗംഗയില്‍ മുങ്ങിയാലാണ് ഈ പാപം മുഴുവന്‍ തീരുക?
അമ്മേ പൊറുക്കൂ...
No comments:
Post a Comment