Thursday, December 8, 2011

ഓര്‍മ്മകള്‍ തിരികെ പോകുമ്പോള്‍

നാടിനെക്കുറിച്ചുള്ള ഓരോ വാര്‍ത്തയും മനസ്സില്‍ എന്തെന്നില്ലാത്ത സന്തോഷം നിറക്കുന്നു.

ഒരു കുഞ്ഞു വാര്‍ത്തയിലേക്ക് ..!


പുഴയും, പാലവും, പാടവും, തെങ്ങിന്‍ തോപ്പും, കുറേ നന്മ നിറഞ്ഞ ഓര്‍മകളും...!

Wednesday, November 2, 2011

ചാനല്‍ വിശേഷം


കൈരളി പീപ്പിള്‍ ചാനലിലെ ഒരു പരിപാടിയില്‍ ...




ഇതാണ്  മുഴുവന്‍ പരിപാടി.


ജയ് ജയ് കൈരളി...

Tuesday, November 1, 2011

കൈരളി പീപ്പിള്‍

          ഇന്ന് രാത്രി പത്തു മണിക്ക് കൈരളി പീപ്പിള്‍ ചാനലില്‍ എക്സ്ക്ലൂസീവ് പരിപാടി.




 കാണാന്‍ മറക്കരുത്...
...അല്ലെങ്കിലും കൈരളി നല്ല ചാനലാ
ഓണ്‍ലൈനായി ചാനല്‍ കാണുവാന്‍ ഈ ലിങ്കില്‍ ക്ലിക്കുക.

Sunday, October 9, 2011

അമ്മേ പൊറുക്കൂ...

            ചില വാര്‍ത്തകള്‍ നമ്മളെ ഇരുത്തി ചിന്തിപ്പിക്കും, അങ്ങനൊരു വാര്‍ത്തയാണ് അറിയാതെ വീണ്ടും ഇന്ന് കണ്ണില്‍ പെട്ടത്.
"മകന്‍ അമ്മയെ 15 ദിവസം വീടിന്റെ മുറിക്കുള്ളില്‍ പൂടിയിട്ടു"


               ഇത്രയും പ്രബുദ്ധമായ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും ഇങ്ങനൊരു വാര്‍ത്ത കേള്‍ക്കേണ്ടി വരുന്നു എന്നത് തന്നെ നാമെല്ലാവര്‍ക്കും നാണക്കേടാണ്. 

നൂറു ശതമാനം സാക്ഷരരായ നമ്മുടെ മനസ്സിലെന്തേ സ്നേഹത്തിന്റെയും കരുണയുടെയും ഒരു കണിക പോലും ഇല്ലാതായിപ്പോകുന്നത്?

പത്തു മാസം ചുമന്നു, നൊന്തു പ്രസവിച്ച്, പോറ്റി വളര്‍ത്തിയ സ്വന്തം അമ്മയോട് ഇത്തരം ക്രൂര കൃത്യം ചെയ്യാന്‍ പോലും മടിയില്ലാത്തവരായി മലയാളി എന്നാണു അധപ്പതിച്ചത്?

ഏതു ഗംഗയില്‍ മുങ്ങിയാലാണ് ഈ പാപം മുഴുവന്‍ തീരുക?

അമ്മേ പൊറുക്കൂ...

Saturday, October 8, 2011

വാര്‍ത്ത


കൊടവലം ഗ്രാമത്തോടുള്ള അവഗണന: ഗ്രാമസംരക്ഷണ സമിതി പ്രക്ഷോഭത്തിന്


        കൊടവലം ഗ്രാമക്കാരുടെ ചിരകാല സ്വപ്നമായ പടാങ്കോട്ട് പാലവും റോഡും യാഥാര്‍ഥ്യമായില്ല. പ്രദേശത്തിന്റെ സമഗ്ര വികസനം ആവശ്യപ്പെട്ട് കൊടവലം ഗ്രാമസംരക്ഷണ സമിതി പ്രക്ഷോഭം തുടങ്ങുന്നു. നബാര്‍ഡിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം തുടങ്ങുന്നതിനായി പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയ പടാങ്കോട്ട് അണക്കെട്ടിന്റെ നിര്‍മാണവും പാതിവഴിയില്‍ നിര്‍ത്തിയതോടെയാണ് ഗ്രാമസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങുന്നത്. പ്രദേശത്തിന്റെ വികസനത്തിനായി പത്തിന ആവശ്യങ്ങള്‍ തയ്യാറാക്കി പഞ്ചായത്തിന് സമര്‍പ്പിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. 
Image:Puzha.jpg
പാണത്തൂര്‍ സംസ്ഥാന പാതയെയും ദേശീയപാതയെയും ബന്ധിപ്പിക്കുന്ന കോട്ടപ്പാറ-പുല്ലൂര്‍ റോഡ് യാഥാര്‍ഥ്യമാക്കാനുള്ള നടപടി വേണമെന്നാണ് ഗ്രാമസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. ആറ് ദശകം മുമ്പ് നിര്‍മിച്ച പടാങ്കോട്ട് പാലം പുതുക്കിപ്പണിയാത്തതാണ് റോഡ് നിര്‍മാണത്തിന് തടസ്സമായി നില്‍ക്കുന്നത്. കാര്‍ഷിക ഗ്രാമമായ ഇവിടെ ഐ.സി.ഡി.പി. സബ് സെന്റര്‍ തുടങ്ങാനും നടപടി ഉണ്ടായില്ലെന്നും പരാതിയുണ്ട്. പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമായി ഒമ്പത്, പത്ത് വാര്‍ഡുകളില്‍പ്പെട്ട കൊടവലം പ്രദേശവാസികളെ സംഘടിപ്പിച്ച് പഞ്ചായത്ത് പടിക്കല്‍ ഉപവാസം നടത്താന്‍ കൊടവലം ഗ്രാമസംരക്ഷണ സമിതി യോഗം തീരുമാനിച്ചു. യോഗത്തില്‍ കാട്ടൂര്‍ കൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

ആ പിന്നെ: ഈ കാട്ടൂര്‍ കൃഷ്ണന്‍ നായര്‍ എന്റെ അമ്മേടെ അമ്മാവനാട്ടോ, വല്ല്യ പുള്ളിയാ...
എന്നാലും ഈ വയസ്സാം കാലത്ത് ഇത്ര വല്ല്യ അധ്യക്ഷതയൊക്കെ വഹിക്കാന്‍ പോകേണ്ട വല്ല കാര്യമുണ്ടോ...?
അതൊക്കെ പടാംകോട്ടെ തല തെറിച്ച പിള്ളേര്‍ ചെയ്യില്ലേ....!!

Tuesday, August 30, 2011

എങ്ങനെ ഷര്‍ട്ട്‌ അലക്കാം...?

എങ്ങനെ ഷര്‍ട്ട് ചുളിയാതെ അലക്കാം എന്നും രാവിലെ ഓടാനും മറ്റും പോകേണ്ട ആവശ്യത്തെപ്പറ്റിയും ഉപദേശിക്കുന്ന നേരത്ത് എങ്ങനെ നല്ല രീതിയില്‍ വര്‍ക്ക്‌ ചെയ്ത് ഔട്പുട്ട് കൂട്ടാം എന്നും കമ്പനിയെ ഈ അവസ്ഥയില്‍ നിന്നും നല്ലൊരു നിലയിലേക്ക് വളര്‍ത്തിയെടുക്കാം എന്നതിനെക്കുറിച്ചും ഒരു തുറന്ന ചര്‍ച്ച നടത്തിയാല്‍ അത് കുറച്ചു കൂടി ഫലവത്താവും...

Wednesday, August 10, 2011

കത്ത്

പ്രിയ പാക്കിസ്ഥാന്‍  പ്രസിടന്റിന്,
        ഞാന്‍ ഇന്ത്യയില്‍ 2 വര്‍ഷത്തെ എക്സ്പീരിയന്‍സ് ഉള്ള ഒരാളാണ്.ഇവിടെ എന്റെ പ്രധാന പണി എന്നത് DATA TRANSFERING ആണ്. മലയാളത്തില്‍ ചോര്‍ത്തല്‍, ഒറ്റല്‍ എന്നൊക്കെ പറയാം. ഇന്നലെ വളരെ വലിയൊരു പണിയെടുത്തു കൊണ്ട് ഞാന്‍ പ്രായപൂര്‍ത്തിയായി. പണ്ട് മുതല്‍ തന്നെ ഞാന്‍ എന്റെ ശരീരത്തില്‍ ഇതിന്റെ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിരുന്നു. എന്നാല്‍ അതിനു stayfree വെക്കേണ്ടി വന്നത് ഇന്നാണെന്ന് മാത്രം. ഇന്ന് മുതല്‍ വിശാലമായ ലോകത്തേക്ക് പറക്കാനാണെനിക്കാഗ്രഹം. അതിനാണ് ഞാന്‍ ഈ കത്തെഴുതുന്നത്.
        ആയതിനാല്‍ ഇനി മുതല്‍ ഞാന്‍ അങ്ങേക്കാവശ്യമായ വിവരങ്ങള്‍ പട്ടിണിപ്പാവങ്ങളുടെ  തലയില്‍ ചവുട്ടിയും മന്‍മോഹന്‍ജിയുടെ തോളില്‍ കൈയിട്ടും സോണിയാജിയുടെ അടിവസ്ത്രം കഴുകിയും നേടിയെടുത്ത് അപ്പപ്പോള്‍ നിങ്ങള്‍ക്കെത്തിക്കുന്നതാണ്.  അടിവസ്ത്രം കഴുകാനറിയാമോ എന്നായിരിക്കും അടുത്ത ചോദ്യം, പേടിക്കണ്ട ഇവിടെ വന്നത് മുതല്‍ എന്റെ ജോലിയുടെ പ്രധാന ഭാഗമാണിത്. രാവിലെ വന്നയുടെന്‍ മനോരമയും മാതൃഭുമിയും വായിച്ചതിനു ശേഷം മിനിമം രണ്ടു അടിവസ്ത്രമെങ്കിലും അലക്കിയില്ലെങ്കില്‍ ആ ദിവസം ഹിന റബ്ബാനി ഇല്ലാത്ത വിദേശകാര്യം പോലെയാണ്.പക്ഷെ അലക്കുന്നതിനിടയിലും നിങ്ങളെയൊക്കെ തെറി പറയുന്നതിനാല്‍ എന്നെ ആരും തിരിച്ചറിയില്ല എന്നതാണ് എന്റെ ഒരു പ്ലസ് പോയിന്റ്‌. അതുകൊണ്ട് എത്രയും വേഗം എന്നെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

എന്ന് 
വിശ്വസ്തന്‍ .
(ഒപ്പ്) 

Thursday, July 28, 2011

ചേഞ്ച്‌

                പെണ്ണുങ്ങളെ കേറ്റരുത്‌ എന്ന തീരുമാനം വിഡ്ഢിത്തമാണെന്ന്  ഇനിയെങ്കിലും മനസിലാക്കുമെന്ന് നമുക്ക് കരുതാം.ഒരു പെണ്ണിന്റെ മണമടിച്ചപ്പോഴേക്കും എന്തൊക്കെ മാറ്റങ്ങളാണിവിടെയുണ്ടായത് .
അതും വെറും രണ്ടു ദിവസത്തിനുള്ളില്‍...
 മര്യാദയ്ക്ക് പല്ല് പോലും തേക്കാതെ നടന്നവര്‍ക്കിപ്പോള്‍ എന്തൊരു ചേഞ്ച്‌ ...
               ഏതോ ഒരു തള്ള ഉറക്കത്തില്‍ സ്വപ്നം കണ്ടു ഞെട്ടി ഐ-ഫോണ്‍, ബ്ലാക്ക്ബെറി എന്നും പറഞ്ഞു ചുമ്മാ വന്നു വിസിറ്റിയപ്പോളെക്കും നമ്മുടെ സാര്‍ കൈയീന്നു ചത്ത ഐ-ഫോണ്‍ 4 കസ്റ്റമര്‍ക്ക് കൊടുക്കുമ്പോള്‍ ഓണായ പോലെ 'സന്തോഷം കൊണ്ട് മാനത്ത് വലിഞ്ഞു കേറി'. 
എന്നിട്ടെന്തുണ്ടായി വാങ്ങിച്ചിട്ടിതുവരെ അലക്കാത്ത ജീന്‍സ് പാന്റും, ഷര്‍ട്ടും മാറ്റി പുതിയത് വാങ്ങി. അതും നാലെണ്ണം.(വിശാലിന് സ്തുതി - കറക്ട് സമയത്ത് വില കുറച്ചു ).
മുടി മുറിക്കാതെ നടന്ന ചങ്ങാതിയിപ്പോള്‍ മുടിയും മുറിച്ചു ഷേവും ചെയ്തു, കൂടാതെ പൈസ കൊടുത്താലും വേണ്ടില്ല മുഖത്തെ വൃത്തികേടൊക്കെ മാറുമല്ലോ എന്ന് കരുതി ചെന്നൈ മാര്‍ക്കെറ്റിലെ അണ്ണനെക്കൊണ്ട് മുഖതെന്തോക്കെയോ കാട്ടിക്കൂടി എന്നും പറയുന്നുണ്ട് ചിലര്‍. ഇതൊന്നും പോരാഞ്ഞു വാങ്ങിച്ചിതുവരെ പോളിഷ് ചെയ്യാത്ത ഷൂസ്‌ (ആണെന്ന് പറയുന്നു) രാവിലെ 6 മണിക്ക് എഴുന്നേറ്റു എണ്ണയിട്ടു വൃത്തിയാക്കി.പോടിയടിഞ്ഞു മോണിറ്റര്‍ കാണാന്‍ പറ്റാതായാലും തുടക്കാത്ത സാര്‍ ഇപ്പോള്‍ മോണിറ്റര്‍ colin അടിച്ചു ക്ലീന്‍ ചെയ്തു.  കിബോര്‍ഡില്‍ ചെളിയായതുകൊണ്ട് കീകള്‍ക്കിടയിലെ ഓരോ വിടവിലും അരിച്ചു പെറുക്കി പൊടി തുടക്കുകയാണിപ്പോള്‍.
               ഇങ്ങനെയാണെങ്കില്‍ വെറുതെ മാസം 4 പെണ്‍പിള്ളേരെക്കൊണ്ട്‌ Enquiry ചെയ്യിച്ചാല്‍ ഇവിടെ എല്ലാം ഒന്ന് വൃത്തിയായിക്കിട്ടും.ഓഫീസ് ബോയ്സിനെ പിരിച്ചു വിടുകയും ചെയ്യാം ഏത്...!

Friday, January 14, 2011

ഇവിടെ വന്നു പോയവര്‍