നിസ്സഹായനായ ദൈവം
ഒരു കാലത്ത് ഞങ്ങളുടെ പറമ്പിന്റെ തെക്കേച്ചെരുവിലും അതിരുകളിലും കശുമാവുകളായിരുന്നു. വൃശ്ചികംധനുമാസങ്ങളില്‍ ഇലകള്‍ കൊഴിയുകയും പുതുനാമ്പുകള്‍ തളിര്‍ക്കുകയും ചെയ്തു. മകരത്തില്‍ പൂത്ത് കാപിടിക്കാന്‍ തുടങ്ങും. ആ സമയത്ത് മാനം കറുത്തു നിന്നാല്‍ ഉണ്ണികള്‍ ഉരുകി പോകുമെന്ന് മുതിര്‍ന്നവര്‍ പറഞ്ഞു. മഴ പെയ്താല്‍ കൊഴിഞ്ഞുപോകുന്ന പൂവുകളെക്കുറിച്ചാവും ആവലാതി.
ആരുടെയോ പറമ്പില്‍ നിന്നുകൊണ്ടു വന്ന കശുവണ്ടിനട്ട് വളര്‍ന്ന്്്് വലിയ മരമായി എന്നല്ലാതെ ഒരു ശുശ്രൂഷയും കശുമാവുകള്‍ക്ക് കൊടുക്കുന്നതു കണ്ടില്ല. കാപിടിക്കുന്ന സമയത്ത് മഴയോ മഴക്കാറോ ഇല്ലെങ്കില്‍ നല്ല ആദായം കിട്ടിയിരുന്നു.
ഏതെങ്കിലും പ്രാണി ശല്യത്തെക്കുറിച്ചോ തേയിലക്കൊതുകുകളെക്കുറിച്ചോ ഒന്നും കേട്ടിരുന്നില്ല. എല്ലാമരത്തിലും നീറുകള്‍ ഓടി നടന്നു.
അതെന്റെ പതിനാലാം വയസ്സുകാലം. അതിരില്‍ പൂവിട്ടുനിന്ന കശുമാവുകള്‍ക്ക് പതിനേഴ് വയസ്സ്. ഉല്‍പാദനശേഷി കുറഞ്ഞിരുന്നു മാവുകള്‍ക്ക്. മുറുക്കുന്നത്ത എന്നു ഞങ്ങള്‍ വിളിച്ചിരുന്ന മുത്തച്ഛന്‍ പറഞ്ഞു.
കശുമാവുകള്‍ക്കൊക്കെ പ്രായമായി കുഞ്ഞേ, ഇനി അണ്ടി കുറയും
പ്രകൃതിയുടെ അനിവാര്യമായ മാറ്റത്തെക്കുറിച്ചു മാത്രമേ അദ്ദേഹത്തിന് പറയാനുണ്ടായിരുന്നുള്ളു.
കായ്്് ഫലം കൂടാന്‍ പുതിയവ വെച്ചു പിടിപ്പിക്കുന്നതിനേക്കുറിച്ചേ കേട്ടിരിന്നുള്ളു.
പതിനേഴുവയസ്സായ മരങ്ങളെക്കുറിച്ചാണു ഈ പറഞ്ഞതെന്നോര്‍ക്കണം.
അപ്പോള്‍ മുപ്പതുവര്‍ഷം തുടര്‍ച്ചയായി എന്‍ഡോസള്‍ഫാന്‍ തളിച്ച കശുമാവിന്‍ തോട്ടങ്ങളെ ഓര്‍ക്കുമ്പോള്‍ ഞെട്ടിപ്പോകുന്നു.
മധുരാജിന്റെ ചിത്രങ്ങള്‍, എം എ റഹ്മാന്‍ ഡോ. ഇ ഉണ്ണികൃഷ്ണന്‍ ശ്രീപദ്രേ തുടങ്ങിയവരുടെ ലേഖനങ്ങളില്‍ നിന്നും ചില പഠനങ്ങളില്‍ നിന്നുമാണ് എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശത്തെക്കുറിച്ചറിയുന്നത്. പിന്നീട് അംബികാസുതന്‍ മാങ്ങാടിന്റെ 'എന്‍മകജെ' എന്ന നോവല്‍.
എന്‍മകജെയിലൂടെ ഒഴുകിയിരുന്ന കോടങ്കീരിത്തോട്ടില്‍ മത്സ്യമോ ജലജീവികളോ ഉണ്ടായിരുന്നില്ല. പരിസരത്തെങ്ങും ജീവജാലങ്ങളൊന്നുമുണ്ടായിരുന്നില്ല. ആ ദേശത്ത് കുഞ്ഞുങ്ങള്‍ വൈകല്യങ്ങളോടെ ജനിച്ചു വീണു. മൃഗങ്ങളും. മാനസീകവും ശാരീരികവുമായ പലതരം രോഗങ്ങളും വൈകല്യങ്ങളും നാട്ടുകാര്‍ക്കുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം ജടാധാരിയുടെ കോപമാണെന്ന് ആദ്യം ദേശവാസികള്‍ വിശ്വസിച്ചു.
പ്രകൃതിയോട്് ഇണങ്ങി ജീവിച്ചവരാണ് ഭൂരിഭാഗം മനുഷ്യരും. അവര്‍ ജടാധാരി മലയേയും അവിടുത്തെ ജീവജാലങ്ങളെയും പവിത്രമായി കണ്ടു. സത്യപ്പടിയും ബലീന്ദ്രപാളയുമൊക്കെ അതിനുദാഹരണങ്ങള്‍ മാത്രം. സത്യത്തിന്റെ ആരൂഢസ്ഥാനമായിരുന്നു പതിനാറുപടികള്‍. അതിലൂടെ കയറി വന്ന് സത്യം പറയണം. അസത്യമാണ് പറയുന്നതെങ്കില്‍ തിരിച്ചിറങ്ങാന്‍ ആയുസ്സുണ്ടാവില്ല. ആ സാക്കിജാലുകള്‍ ഇന്നില്ല. അവശിഷ്ടങ്ങള്‍ മാത്രം.
അവിടുത്തെ ജൈനര്‍ സന്ധ്യക്ക് വിളക്കു കൊളുത്താറില്ലായിരുന്നു. രാത്രിയെ ഭയന്നിട്ടോ വെളിച്ചം ദുഖമായിട്ടോ അല്ല. വിളക്കിന്റെ വെളിച്ചത്തില്‍ ആകൃഷ്ടരായി വരുന്ന പ്രാണികള്‍ ചത്തു വീഴാതിരിക്കാനായിരുന്നു.
അങ്ങനെയുള്ള സത്യത്തിന്റെയും നന്മയുടെയും നാട്ടിലാണ് കാക്കപോലുമില്ലാതാവുന്നത്.
ഒരു ദിവസം ആറുവയസ്സുകാരി മകളേയും കൂട്ടി കാസര്‍ഗോഡേക്ക് വണ്ടി കയറി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതതരെ കാണുമ്പോള്‍ ഞെട്ടലാണോ ശരിക്കും? അറിഞ്ഞുകൂടാ...
അവിടുത്തെ നിസ്സഹായരായ അമ്മമാരെ കണ്ടപ്പോള്‍ ,കുഞ്ഞുങ്ങളെ കണ്ടപ്പോള്‍ ഒരക്ഷരംപോലും സംസാരിക്കാനാകാതെ നിന്നുപോയി. അവരോട് ഏതു വാക്കു പറഞ്ഞാലാണ് ആശ്വാസമുണ്ടാവുക? ശ്വാസം നിലച്ചും പോകുമ്പോലെ...
'വികസനം വിഷമഴയായി പെയ്തിറങ്ങിയപ്പോള്‍ കരിഞ്ഞുപോയത് ഞങ്ങളുടെ ജീവിതങ്ങളാണ്. ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് കളിക്കാനാകില്ല. അവരുടെ കണ്ണുകളില്‍ പ്രത്യാശയുടെ കിരണങ്ങളില്ല. കണ്ണുണ്ടെങ്കിലും കാഴ്ചകള്‍ അവരറിയുന്നില്ല. താരാട്ടു പാട്ടുകളുടെ ഈണം അവരൊരിക്കലും അനുഭവിച്ചിട്ടേയില്ല. ..കരയാനും ചിരിക്കാനും അറിയാത്തവര്‍...അമ്മ ചവച്ചരച്ച ഭക്ഷണത്തിന് കാത്തിരിക്കേണ്ടി വരുന്ന കാലമേശാത്ത പ്രായങ്ങള്‍ '
അവിടെ നിന്ന്് അമ്മമാര്‍ ഉറക്കെ ചോദിക്കുന്നു.
'വിഷം പുരണ്ടതാണെന്നറിഞ്ഞിട്ടും നൊന്തുപെറ്റ കുഞ്ഞുങ്ങള്‍ക്ക് പാല്‍ ചുരത്തേണ്ടി വരുന്ന വേദനാനുഭവം ലോകത്ത് മറ്റൊരു അമ്മമാരും അനുഭവിച്ചുണ്ടാവില്ല. വികലമാക്കപ്പെട്ട ഗര്‍ഭപാത്രവും പേറി നടക്കുന്ന പെണ്‍മക്കള്‍ ജന്മം കൊടുത്തവരെ പഴിക്കുമ്പോള്‍ ഒരിക്കല്‍ കൂടി തളര്‍ന്നു പോകുന്നു. അര്‍ബുദകോശങ്ങള്‍ നിറഞ്ഞാടുമ്പോള്‍ ഞങ്ങള്‍ക്ക് ആരാണ് തുണ? '
ഇവിടെ, ദൈവം എത്ര നിസ്സഹായനാണ് എന്നു തോന്നിപ്പോകും ..
വലിയൊരു ലോബിക്കു മുന്നില്‍, കൂട്ടിക്കൊടുപ്പുകള്‍ക്കു മുന്നില്‍ ദൈവം എത്രമാത്രം നിസ്സാരന്‍! ഇത്രയും മനുഷ്യരെ ഇരകളാക്കിയത് ദൈവമാണോ? അല്ലേയല്ല!..
ഭരണകൂടം അറിഞ്ഞുകൊണ്ടു ചെയ്ത ഈ ഭീകരപ്രവര്‍ത്തനത്തിന് ഇരയായത് ഒരു ദേശം മുഴുവാനാണ്. രണ്ടാം ഭോപ്പാലാണ് ഇവിടെ സംഭവിച്ചത്. പക്ഷേ, കാസര്‍ഗോട്ടെ കശുമാവിന്‍ തോട്ടങ്ങളില്‍ ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നില്ല, എന്‍ഡോ സള്‍ഫാന്‍ നിരോധിച്ചു കഴിഞ്ഞു. എന്നാല്‍, എന്‍ഡോ സള്‍ഫാന്റെ പീഡനം അവസാനിക്കാന്‍ വര്‍ഷങ്ങളെടുക്കും. വായുവും ജലവും മണ്ണും വിഷലിപ്തമാണ്.
ഓര്‍ഗാനോ ക്ലോറൈഡ് വിഭാഗത്തില്‍പ്പെട്ട മാരകമായ കീടനാശിനിയാണ് എന്‍ഡോ സള്‍ഫാന്‍. ജൈവസാന്ദ്രീകരണം വഴി ഈ കീടനാശിനി ജീവികളില്‍ ദീര്‍ഘകാലം നിലനില്ക്കുകയും ഗുരുതര പ്രശ്‌നങ്ങള്‍ക്ക് വഴി വെയ്ക്കുകയും ചെയ്യും. തൊലി, ദഹനേന്ദ്രിയം,
ശ്വസനം എന്നീ മാര്‍ഗ്ഗത്തിലൂടെയാണ്് ഈ വിഷം ജീവി വര്‍ഗ്ഗത്തില്‍ ആഗീരണം ചെയ്യപ്പെടുന്നത്.
അന്തസ്രാവിഗ്രന്ഥികളെ ബാധിക്കുന്നതുമൂലം ആര്‍ത്തവചക്രം, ്പ്രത്യുല്പാദന പ്രക്രിയ, കരള്‍ രോഗങ്ങള്‍, തൈറോയ്ഡ് രോഗങ്ങള്‍ എന്നിവ ഉണ്ടാകുന്നു. കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്നതുകൊണ്ട് വിറയല്‍, ബുദ്ധിമാന്ദ്യം, സിരാക്ഷോഭം എന്നിവയുണ്ടാകുന്നു. തരക്തക്കുറവ്, ഛര്‍ദി, ശ്വാസ തടസ്സം, ചര്‍മരോഗങ്ങള്‍ എന്നിവയുമുണ്ടാകുന്നു. മ്യൂട്ടേഷനും ജനിതക വൈകല്യങ്ങളും മൂലം ദോഷഫലങ്ങള്‍ വരും തലമുറക്കും സംഭവിക്കാവുന്നതാണ് എന്ന് ശാസ്ത്രലോകം മുന്നറിയിപ്പു നല്‍കുന്നുണ്ട്.
കീടനാശിനികള്‍ പലപ്പോഴും ജീവനാശിനികളാണ്. കീടത്തെയല്ല അവ നശിപ്പിക്കുന്നത് ജീവനുള്ള എല്ലാത്തിനേയുമാണ്. ഒരു വിത്തും മുളക്കാത്ത വിധം മണ്ണിനേയും ജലത്തേയും മലിനമാക്കും. ജീവന്‍ തന്നെ പതുക്കെ പതുക്കെ ലോകത്തു നിന്ന് അപ്രത്യക്ഷമാകും.
കാസര്‍ഗോട്ടെ കശുമാവിന്‍ തോട്ടത്തില്‍ നടന്നത് ചില കൂട്ടിക്കൊടുക്കലുകളാണ്. ആര്‍ക്കാണ് ഗുണം കിട്ടിയത് എന്നത് എല്ലാവര്‍ക്കുമറിയാം.
നഷ്ടം സംഭവിച്ചത് ഒരു നാടിനു മുഴുവനും!
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തെളിവെടുപ്പു നടത്തുകയും ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയതിട്ടുണ്ട്. പക്ഷേ, സര്‍ക്കാരില്‍ നിന്ന് ഗുണപരമായ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. എവിടെയൊക്കെയോ എന്തെല്ലാമോ പറഞ്ഞു കൊണ്ടിരിക്കുന്നു. പക്ഷേ, കൃത്യമായ ഉറപ്പൊന്നും ദുരിതബാധിതതര്‍ക്ക് കിട്ടിയിട്ടില്ല.
തങ്ങളുടേതല്ലാത്ത കുററത്തിനാണ് കാലങ്ങളോളം ഇവിടെത്തെ അമ്മമാരും കുഞ്ഞുങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഇവിടത്തെ അമ്മമാര്‍ റിലേ നിരാഹാര സത്യാഗ്രഹമനുഷ്ഠിക്കുന്നു. സര്‍ക്കാരില്‍ നിന്ന് അനുകൂലമായ തീരുമാനമുണ്ടാവുമെന്ന പ്രതീക്ഷയോടെ...
പക്ഷേ കേന്ദ്ര സര്‍ക്കാരിന് ഇന്നും എന്‍ഡോസള്‍ഫാന്‍ വിഷമല്ല. വെറും മരുന്നു മാത്രം. കാസര്‍ഡോട്ടെ ദുരിതത്തിന് കാരണം എന്‍ഡോ സള്‍ഫാനാണെന്ന് പലരും വിശ്വസിച്ചിട്ടില്ല. ഒരു പ്രദേശത്തെ ഭുരിപക്ഷം കുഞ്ഞുങ്ങളും അംഗവൈകല്യത്തോടെ ജനിച്ചു വീഴുമ്പോള്‍, ബുദ്ധിമാന്ദ്യമുള്ളവരായി തീരുമ്പോള്‍, കാഴ്ചയില്ലാതാവുമ്പോള്‍, അര്‍ബുദത്തിന് ഇരയാകുമ്പോള്‍ അതിന്റെ കാരണമന്വേഷിക്കേണ്ടത് ആരുടെ ബാധ്യതയാണ്? ഇരകളെ സഹായിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമില്ലേ?
അംഗവൈകല്യം ബാധിച്ച, ബുദ്ധിമാന്ദ്യം ബാധിച്ച ജനതയാണോ ഒരു രാജ്യത്തിന്റെ സമ്പത്ത്?
എന്‍ഡോ സള്‍ഫാന്‍ ദുരിതബാധിതര്‍ എന്നു കേള്‍ക്കുമ്പോള്‍, ഇരകളുടെ അടിയന്തിര ആവശ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ പരിഹാസത്തിന്റെ മുഴുത്ത ചിരി ചിലയിടങ്ങളില്‍ നിന്ന് കേട്ടു.
മുതലമടയില്‍, ചീമേനിയില്‍, കട്ടപ്പനയില്‍, ബൈസണ്‍വാലിയില്‍ ..ഇങ്ങനെ എത്രയെത്ര ഇടങ്ങളിലാണ് കാസര്‍ഗോഡ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
ഇടുക്കിതമിഴ്‌നാട് അതിര്‍ത്തിയോടു ചേര്‍ന്ന ഏലം എസ്‌റ്റേറ്റുകളില്‍ പണിയെടുക്കുന്നവര്‍ പറയുന്നു എന്‍ഡോ സള്‍ഫാന്‍ പുതിയ പേരില്‍ പുതിയ പാത്രത്തില്‍ വരുന്നുവെന്ന്. തമിഴ്‌നാട്ടില്‍ നിന്ന് പാട്ട മാറ്റുകയാണത്രേ!
ഹരിത വിപ്ലവത്തിനു മുമ്പുവരെ നമ്മുടേതായ പ്രകൃതിപാഠങ്ങളുണ്ടായിരുന്നു. വിനാശകരമല്ലാത്ത ജൈവ കീടനാശിനി പ്രയോഗങ്ങളുണ്ടായിരുന്നു. ഏറെ കൊട്ടിഘോഷിച്ച ഹരിതവിപ്ലവം എന്തായിരുന്നു എന്ന് ഇപ്പോഴാണ് നാം തിരിച്ചറിയുന്നത്.
ആയിരക്കണക്കിന് നാടന്‍ വിത്തുകള്‍ നാമവശേഷമായി. വിത്തും യന്ത്രങ്ങളും വിദേശ കുത്തകളില്‍ നിന്ന് വാങ്ങണം.
രാസ കീടനാശിനികള്‍ ജീവനാശിനികള്‍ തന്നെയാണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെടുമ്പോഴേക്കും കാലം അതിക്രമിച്ചിരിക്കും.
ദുരിത ബാധിതതര്‍ക്കായി ചില പാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതുവരെ അത് നടപ്പിലാക്കിയിട്ടില്ല. ഇപ്പോള്‍ അമ്മമാര്‍ നിരാഹാര സമരം തുടങ്ങിയിരിക്കുന്നു. പക്ഷേ, ആരുടേയും ശ്രദ്ധ അവിടേക്ക് തിരിഞ്ഞിട്ടില്ല.
ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ സ്വന്തം ജനതയ്ക്കുനേരെ നിര്‍ദ്ദയം ഒരുക്കിയ രാസയുദ്ധത്തിന്റെ കെടുതികള്‍ മനുഷ്യനെ മാത്രമല്ല പ്രകൃതിയേയും മാരകമായി മുറിവേല്‍പ്പിച്ചിരിക്കുന്നു. അമ്മമാരുടേയും കുഞ്ഞുങ്ങളുടേയും നിലവിളികള്‍ ഇപ്പോഴും നിലക്കാതെ തുടരുന്നു.
ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്ന അവര്‍ അല്പം ദയയ്ക്കുവേണ്ടി എങ്ങോട്ടാണ് പോകേണ്ടത്?
ചെവി കേള്‍ക്കുന്നരിവിടുണ്ടോ?