അന്ന്,
രാത്രി മുഴുവന്‍ പടക്കം പൊട്ടിച്ചതും , അമ്മയുടെ കൈ പിടിച്ച് കണി കണ്ടതും പിന്നെ അമ്പലത്തില്‍ വച്ചൊരു തവണകൂടി അവളെ കണിയായ് കണ്ടതും കൂട്ടുകാരോന്നിച്ചു അയല്‍പക്കത് ചെന്ന് അട കഴിച്ചതുമെല്ലാം ഓര്‍മ്മകള്‍.
ഇന്ന്,
പലരും പല വഴികളില്‍, പല കാണികള്‍ കാണുന്നു. എങ്കിലും വിഷുക്കാലമെത്തുമ്പോള്‍ മനസ്സില്‍ വിഷുക്കൈനീട്ടത്തിന്റെ നാണയക്കിലുക്കം..!